പ്രമാടം : മല്ലശേരി വൈ.എം.സി.എയുടെ പ്രതിഭാ സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പ്രവർത്തനം കെ.യു. ജനീഷ് കുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, റവ.ജേക്കബ്.ടി. ഏബ്രഹാം, രാജു ജോൺ, ബെന്നി വർഗീസ്, ജോസ് കരിമരത്തിനാൽ, അജി ഡാനിയേൽ, ഡോ.ജേക്കബ് ജോൺ പ്ളാക്കൽ എന്നിവർ പ്രസംഗിച്ചു.