പ്രമാടം : ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ ശാഖാ അംഗങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖാ ഓഡി​റ്റോറിയത്തിൽ ഏഴിന് രാവിലെ 10ന് വനിതാസംഘം പ്രവർത്തക കൺവെൻഷനും പഠന ക്ലാസും സംഘടിപ്പിക്കും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം ശാഖാ രക്ഷാധികാരി കെ.പി.സാവിത്രി അദ്ധ്യക്ഷത വഹിക്കും. വൈക്കം മുരളി പഠന ക്ലാസിന് നേതൃത്വം നൽകും.വനിതാസംഘം ശാഖാ സെക്രട്ടറി കെ.എസ്.ഓമനക്കുട്ടി, പ്രസിഡന്റ് ശാന്തമ്മ തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ,യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി,സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേ​റ്റർ കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് കെ. രഞ്ജിത്, സെക്രട്ടറി എം.ടി.സജി, വൈസ് പ്രസിഡന്റ് സി.ആർ.യശോധരൻ, യൂണിയൻ കമ്മി​റ്റി അംഗം ഡി. പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും.