പത്തനംതിട്ട : സർക്കാർ ഐ.ടി.ഐകളിലേക്ക് പ്രവേശനത്തിനായി ആഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷൻപോർട്ടൽ വഴിനേരിട്ടും, https://det.kerala.gov.in എന്ന വെബ് സൈറ്റിലുളള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗനിർദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in), അപേക്ഷ സമർപ്പിക്കേണ്ട ജാലകം അഡ്മിഷൻപോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആപോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. കുറഞ്ഞയോഗ്യത എട്ടാം ക്‌ളാസ് പാസാണ്.ഫോൺ : ഐ.ടി.ഐ ചെന്നീർക്കര : (0468 2 258 710), ഐ.ടി.ഐ റാന്നി : (0473 5 221 085) , ഐ.ടി.ഐ മെഴുവേലി (0468 2 259 952).