ചെങ്ങന്നൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം സെപ്തംബർ 12,13,14 തീയതികളിൽ ചെങ്ങന്നൂരിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി നടന്ന സ്വാഗത സംഘം രൂപീകരണയോഗം സജി ചെറിയാൻ എം.എൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പുഷ്പലതാ മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി,എം.ശശികുമാർ, എം.എച്ച് റഷീദ്, ആർ.രാജേഷ്, ജയിംസ് ശമുവേൽ, ലീലാ അഭിലാഷ്, പ്രഭാ മധു, ജയമ്മ.കെ.കെ, സുശീല മധു, ജുമൈലത്ത്, ജലജ ചന്ദ്രൻ, ഇന്ദിരാ ദാസ്, അനിതകുമാരി, ബെററ് സിജിനു, ദിവ്യ, മഞ്ചു പ്രസന്നൻ, മഞ്ചുളാദേവി, ഹേമലതാ മോഹൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി സി.എസ് സുജാത, ആർ.നാസർ, കെ.ജി രാജേശ്വരി, എ.എം ആരിഫ് എം.പി, സി.ബി ചന്ദ്രബാബു, യു.പ്രതിഭ എം.എൽ.എ എന്നിവരെ രക്ഷാധികാരികളായും സജി ചെറിയാൻ എം.എൽ.എ (ചെയർമാൻ).എം എച്ച് റഷീദ്, പി ഡി ശശിധരൻ, ലീലാ അഭിലാഷ്, സുശീലാ മണി, അഡ്വ.ദിവ്യ, സുകുമാരി, മഞ്ജു (വൈസ് ചെയർമാന്മാർ), പുഷ്പലത മധു ( കൺവീനർ), ജയിംസ് ശമുവേൽ, പ്രഭാ മധു, അനിതകുമാരി, ഹേമലതാ മോഹൻ, ബെറ്റ്‌സി ജിനു, ജുമൈലത്ത്, കെ.കെ ജയമ്മ (ജോയിന്റ് കൺവീനർമാർ). എം.ശശികുമാർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.