പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ച് നടന്ന സമ്മേളനം ജി. എസ്. ടി ആൻഡ് സെൻട്രൽ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ അശ്വിൻ ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ അവാർഡ് ദാനം നടത്തി. നഗരസഭാ കൗൺസിലർ റോഷൻ നായർ, ഫാ.ബിജു മാത്യു, ഫാ.ജേക്കബ് ഏബ്രഹാം, മാത്യു എം. ഡാനിയേൽ, ജേക്കബ് ജോർജ് കുറ്റിയിൽ, ഗ്രേസൻ മാത്യു, ഗൗതം ജേക്കബ് വർഗീസ്, ജോഹാൻ കോശി ജോർജ് എന്നിവർ പ്രസംഗിച്ചു.