 
ഇലവുംതിട്ട: പണി നടന്നുകൊണ്ടിരിക്കുന്ന രാമൻചിറ പാണിൽ പനങ്ങാട് റോഡിന്റെ സംരക്ഷണ ഭിത്തി വീടിന് മുകളിലേക്ക് വീണു. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്, പാണിൽ നെല്ലിക്കായിൽ വിജിവില്ലയിൽ ജോർജുകുട്ടിയുടെ വീടിന് മുകളിലേക്കാണ് ഇരുപത് അടിയോളം ഉയരംവരുന്ന സംരക്ഷണഭിത്തി വീണത് . പഴയ കരിങ്കൽ ഭിത്തിക്ക് മുകളിൽ പുതിയ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ശക്തമായ മഴയിൽ കരിങ്കൽ കെട്ടിയ ഭാഗം ഇടിഞ്ഞു പോകുകയായിരുന്നു, .