കോന്നി: കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് മെറിറ്റ് ഫെസ്റ്റ് 2022 ആഗസ്റ്റ് 8ന് രാവിലെ 10ന് കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവക ഓഡിറ്റോറിയത്തിൽ അഡ്വ.അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യും. മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. കോന്നി നിയോജകമണ്ഡലത്തിലെ കേരള സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ.ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 10, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എവൺ ഗ്രേഡ് നേടിയ കുട്ടികളേയും, നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും, വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കളേയും ചടങ്ങിൽ ആദരിക്കും. സംസ്ഥാനത്തെയും വിദേശത്തെയും മറ്റ് ജില്ലകളിലെ സ്‌കൂളുകളിൽ പഠിച്ച നിയോജകമണ്ഡലത്തിലെ താമസക്കാരായ കുട്ടികളെയും ആദരിക്കും. രജിസ്‌ട്രേഷന് ഫോൺ : 9048509110, 9645316137.