villal

സീതത്തോട് : മുണ്ടൻപാറ ഗവ.ട്രൈബൽ സ്കൂളിന് സമീപം പ്ളാത്താനത്ത് പടിയിൽ റോഡിൽ വലിയ വിളളൽ രൂപപ്പെട്ടതിനെ തുടർന്ന് ഉരുൾപൊട്ടുമെന്ന് പ്രദേശത്ത് ആശങ്ക. 2018 പ്രളയകാലത്തും ഇൗ പ്രദേശത്ത് റോഡിൽ വിള്ളലുണ്ടായിരുന്നു. സമീപത്ത് ഉരുൾ പൊട്ടുകയും രണ്ടുപേർ മരണപ്പെടുകയും ചെയ്തു. അന്ന് മുണ്ടൻപാറ സ്കൂളിന് സമീപം റോഡിൽ വിള്ളൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇന്നലെ തോർന്നെങ്കിലും ചാറ്റൽ മഴയുണ്ട്. മഴ വീണ്ടും ശക്തമായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ. മണികണ്ഠൻകാല, കോട്ടമൺപാറ, മൂന്ന് കല്ല്, നാലാം ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്.