1
അനു കൃഷ്ണണൻ

പള്ളിക്കൽ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിക്കൽ പുതിയവീട്ടിൽ കിഴക്കതിൽ അനുകൃഷ്ണൻ (25) മരിച്ചു. കറ്റാനം വെട്ടിക്കോട്ട് ഭാഗത്ത് ചൊവ്വാഴ്ച വെളുപ്പിനായിരുന്നു അപകടം. വിദേശത്ത് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അനുകൃഷ്ണൻ. എറണാകുളത്ത് മെഡിക്കൽ ചെക്കപ്പിന് പോകാൻ കായംകുളം റെയിൽവേസ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: അംബിക. സഹോദരൻ: അരുൺ കൃഷ്ണൻ