മല്ലപ്പള്ളി : വെണ്ണിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെയും പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 6 ന് രാവിലെ 9.15 മുതൽ 1 മണി വരെ മുതുപാല സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കുമെന്ന് വികാരി ഫാ. വർഗീസ് ജോൺ അറിയിച്ചു.