 
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ മൂന്നാളം പിലാമിറ്റത്ത് വീട്ടിൽ ബൈജു(32)വാണ് അടൂർ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട മാതാവ് ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് അടൂർ ബൈപ്പാസിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. അടൂർ ഡി വൈ. എസ് .പി ആർ.ബിനുവിന്റെ നിർദ്ദേശ പ്രകാരം പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അമൽ, പ്രവീൺ, നിസാർ, അരുൺ, സതീഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്. റിമാൻഡ് ചെയ്തു. സ്ത്രീകളെ ആക്രമിച്ചതടക്കമുള്ള കേസിലെ പ്രതിയാണ് ഇയാൾ.