umayattukara-palliyodom
ഉമയാറ്റുകര പള്ളിയോടം നീരണിയുന്നു

ചെങ്ങന്നൂർ : ഭക്തിയുടെയും ആഹ്ലാദത്തിന്റെയും നിറവിൽ വളളപ്പാട്ടിന്റെ അകമ്പടിയോടെ ഉമയാറ്റുകര, കീഴ്‌വന്മഴി പള്ളിയോടങ്ങൾ നീരണിഞ്ഞു. കരദേവതയായ ഉമയാറ്റുകാവിലമ്മയെ വണങ്ങിയ ശേഷമാണ് ഉമ്മയാറ്റുകര പള്ളിയോടം നീരണിഞ്ഞത്. പൂർവീകർ നൽകിയ സ്വത്താണ് പള്ളിയോടങ്ങളെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ കവി ഒ.എസ്.ഉണ്ണികൃഷ്ണൻ പറഞ്ഞു. കരയോഗം പ്രസിഡന്റ് ആർ.അശോക് അദ്ധ്യക്ഷനായി. സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, വിനയചന്ദ്രൻ പേങ്ങാട്ട്, രാജീവ് സി.നായർ, ആദിത്ശങ്കർ, എ.കെ.ശശിധരൻ, അജി ആർ.നായർ, രാജശേഖരപിള്ള, സനൽ കാഞ്ഞിരക്കാട്ട്, ഒ.സി.രാധകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
ഈ വർഷത്തെ വഴിപാട് വള്ളസദ്യകൾക്കും ജലമേളകൾക്കും തിരുവോണത്തോണി അകമ്പടി സേവിക്കുന്നതിനുമായി കീഴ്വന്മഴി പള്ളിയോടം തൃക്കണ്വാപുരം ക്ഷേത്രക്കടവിൽ നീരണിഞ്ഞു. 1767-ാം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ടി.സി.സുരേന്ദ്രൻനായർ, സെക്രട്ടറി സുരേഷ്‌കുമാർ, പ്രതിനിധികളായ എം.കെ.ശശികുമാർ, പ്രദീപ്കുമാർ, ക്യാപ്റ്റൻ സുജിത്, വൈസ്‌ ക്യാപ്റ്റൻ അജിത് എന്നിവർ നേതൃത്വം നൽകി.