ചെങ്ങന്നൂർ: ജില്ലയിൽ വാർഷിക പദ്ധതി അംഗീകരിക്കേണ്ട അവസാന ആസൂത്രണ സമിതിയോഗത്തിലും പദ്ധതി സമർപ്പിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറിയെ ബി.ജെ.പി. കൗൺസിലർമാർ ഉപരോധിച്ചു. ജില്ലയിൽ വാർഷിക പദ്ധതി സമർപ്പിക്കാത്ത ഏക നഗരസഭയാണ് ചെങ്ങന്നൂർ. കൗൺസിലർമാരായ മനു കൃഷ്ണൻ, രോഹിത് പി. കുമാർ, ശ്രീദേവി ബാലകൃഷ്ണൻ, സുധാമണി, ഇന്ദു രാജൻ, സിനി ബിജു, ആതിര ഗോപൻ എന്നിവർ നേതൃത്വം നൽകി. ഉപരോധത്തിൽ സ്വതന്ത്ര കൗൺസിലറായ ജോസ് , ബി.ജെ.പി. മണ്ഡലം ട്രഷറർ എസ്.വി. പ്രസാദ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി.