ala
ശക്തമായ കാറ്റിൽ ആലാ ഒന്നാം വാർഡ് പടിയത്ത് രാധാകൃഷ്ണന്റെ വീടിനു മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണ നിലയിൽ

ചെങ്ങന്നൂർ: അതിശക്തമല്ലെങ്കിലും തുടർച്ചയായി പെയ്യുന്ന മഴയിൽ ജനം വലഞ്ഞു. നദികളിലെ വെളളത്തിന്റെ വരവ് നിലയ്ക്കാത്തതും തോരാതെ പെയ്യുന്നമഴയും ജനങ്ങളെ ആശങ്കയിലാഴ്ത്തി. തുടർച്ചയായ മഴ വ്യാപാരകേന്ദ്രങ്ങളെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. കിഴക്കൻ മേഖലയിൽ മഴയിലുണ്ടായ കുറവു മൂലം പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നില്ല. ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.തിരുവൻവണ്ടൂർ, ചെങ്ങന്നൂർ, മുളക്കുഴ, മാന്നാർ, എണ്ണയ്ക്കാട് വില്ലേജുകളിലായി താലൂക്കിൽ ഒൻപതു ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 51 കുടുംബങ്ങളിലെ 183 ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്.

ശക്തമായ കാറ്റിൽ ആലാ ഒന്നാം വാർഡ് പടിയത്ത് രാധാകൃഷ്ണന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണു. രാധാകൃഷ്ണന്റെ മാതാവ് പങ്കജാക്ഷി (85) ന് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുറിയിൽ കിടന്നുറങ്ങുകയായിരുന്നു പങ്കജാക്ഷി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.