ആറന്മുള : ആറന്മുളയിൽ പള്ളിയോടങ്ങൾക്കുള്ള വഴിപാട് വള്ളസദ്യകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ നിർവഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പള്ളിയോട സേവാസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

ആദ്യ ദിവസം ഏഴു പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ നടക്കുന്നത്. വെൺപാല, ഇടനാട്, മല്ലപ്പുഴശേരി, തെക്കേമുറി, തെക്കേമുറികിഴക്ക്, പുന്നംതോട്ടം, മാരാമൺ എന്നീ പള്ളിയോടങ്ങൾക്കാണ് ആദ്യ ദിനം വള്ളസദ്യ.