പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്. സുനിൽ ദുബായ് ദിശയുടെ സഹായത്താൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിവരുന്ന വിദ്യാഭ്യാസ പദ്ധതി സ്റ്റാർട്ട് ടൂബി സ്മാർട് ഡോ.എം.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള എപ്ലസ് നേടിയ പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി രണ്ടു ദിവസം നീണ്ടുനിന്ന സഹവാസ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ട്രെയിനിംഗ് പരിപാടിയിൽ വിവിധ മേഖലകളിൽ വിദഗ്ധരായവർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ ഡോ.ജി.ബാലചന്ദ്രൻ, ഡോ.സ്മാർട്ടി മുകുന്ദൻ.,ഡോ.സക്കറിയ.കെ.എ.,എ. ബാലകൃഷ്ണൻ, ഡോ.എം.എസ്.സുനിൽ.,കെ.പി.ജയലാൽ.,സ്റ്റെല്ലാ തോമസ്.,ആര്യാ സി.എൻ എന്നിവർ പ്രസംഗിച്ചു.