kandararu-rajeevararu
കണ്ഠരര് രാജീവരര് (61)

ശബരിമല: ശബരിമലയിലെ അടുത്ത തന്ത്രിയായി ചിങ്ങമാസപൂജയ്ക്ക് നട തുറക്കുന്ന 16ന് കണ്ഠര് രാജീവര് (61) ചുമതലയേൽക്കും. ഇന്ന് നടക്കുന്ന നിറപുത്തരിപൂജയോടെ കണ്ഠര് മഹേഷ് മോഹനര് ഒരു വർഷത്തെ ഊഴം പൂർത്തിയാക്കി മടങ്ങും. താഴമൺ മഠത്തിലെ അംഗങ്ങളുടെ തീരുമാനപ്രകാരമാണ് തന്ത്രിമാർ ഓരോ വർഷവും മാറുന്നത്.