vipananakendram
പുലിയൂർ പഞ്ചായത്തിൽ ആരംഭിച്ച കുടുംബശ്രീ വിപണന കേന്ദ്രം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്ത് കുടുംബശ്രീ വിപണന കേന്ദ്രം ആരംഭിച്ചു. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിബിൻ വർഗീസ്, ജില്ലാപഞ്ചായത്ത് ചെയർപേഴ്‌സൺ വത്സല മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജ രാജീവ്, അംഗം എൽസി കോശി, പഞ്ചായത്ത് അംഗങ്ങൾ, ഡി.എം.സി പ്രശാന്ത് ബാബു, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.