ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫിക്ക് വേണ്ടിയുള്ള ചെങ്ങന്നൂർ ചതയം ജലോത്സവം സെപ്തംബർ 10ന് ഉച്ചക്ക് 2ന് മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടക്കും. 15 തിരുവാറന്മുള പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലഘോഷയാത്രയും മത്സരവള്ളംകളിയും ഉണ്ടായിരിക്കും. ജലോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. ഭാരവാഹികൾ: എം.വി ഗോപകുമാർ (ചെയർമാൻ), ജോൺ മുളങ്കാട്ടിൽ, കെ.ജി കർത്ത (വൈസ് ചെയർമാൻമാർ), അജി ആർ.നായർ (ജനറൽ കൺവീനർ), മുരുകൻ പൂവക്കാട്ട് മൂലയിൽ (ജോ.കൺവീനർ), ബി.കെ പദ്മകുമാർ (റെയ്സ് കമ്മിറ്റി കൺവീനർ) , എസ്.വി പ്രസാദ് (വഞ്ചിപ്പാട്ട് മത്സര കൺവീനർ) . ജലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ പള്ളിയോട കരകളിൽ നിന്നുമുളള കരനാഥന്മാരെക്കൂടി ഉൾപ്പെടുത്തി കമ്മിറ്റി വിപുലികരിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.ആർ പ്രഭാകരൻനായർ ബോധിനി അറിയിച്ചു .