army
army

പത്തനംതിട്ട : അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബർ 15 മുതൽ 30 വരെ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തും. റാലിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റു മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് www. joinindianarmy.nic.in.