മണക്കാല : അടൂർ ഗോപാലകൃഷ്ണൻ റോഡിന്റെ നവീകരണം മുടങ്ങി. വർഷങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ കിടന്ന റോഡ് ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം ഫെബ്രുവരിയിലാണ് നവീകരണം ആരംഭിച്ചത്. ഓടയുടെയും കലുങ്കിന്റെയും നവീകരണമാണ് ആദ്യം നടന്നത്. അതിന് ശേഷം വിതി കൂട്ടി ടാറിംഗ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഏഴ് മാസങ്ങൾ പിന്നിട്ടിട്ടും നവീകരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. മെറ്റൽ ക്ഷാമമെന്നാണ് അധികൃതർ പറയുന്നത് . അടിയന്തര പ്രാധാന്യം നൽകി ഈ റോഡിന്റെ നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.