മാരൂർ : നവാഭിഷിക്തനായ ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയ്ക്ക് മാതൃദേവാലയമായ മാരൂർ സെന്റ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ ഞായറാഴ്ച സ്വീകരണം നൽകും. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന സ്വീകരണ സമ്മേളനം മലങ്കരസഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്യും. മെത്രാസന സെക്രട്ടറി ഫാ. മാത്യൂസ് പ്ളാവിളയിൽ മുഖ്യസന്ദേശം നൽകും. ഇടവക വികാരി ഫാ. ജോൺ സാമുവേൽ തയ്യിൽ അദ്ധ്യക്ഷതവഹിക്കും.