wheel

തിരുവല്ല : കാൻസർ രോഗത്താൽ മരണപ്പെട്ട അമ്മൂമ്മയുടെ സ്മരണയ്ക്ക് ചെറുമക്കൾ വീൽചെയർ നൽകി. സരോജിനി അമ്മയുടെ കൊച്ചുമക്കളായ നിഖില രാമചന്ദ്രൻ, അനുശ്രീ സുരേഷ്, വിഷ്ണു പുതുശ്ശേരി, മിഥുൻ രാജൻ, രാഹുൽ രാജൻ, അഭിജിത്ത് സുരേഷ്, അഖില രാമചന്ദ്രൻ, ആവണി സുനിൽ, ജിഷ്ണു വി.എസ്. എന്നിവരാണ് കടപ്രയിലെത്തി വീൽചെയർ നൽകിയത്. സരോജിനിയമ്മയുടെ ഒന്നാം ചരമ വാർഷികത്തിൽ നൽകിയ വീൽചെയർ കടപ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സുസമ്മ പൗലോസ് ഏറ്റുവാങ്ങി. മാദ്ധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരി, സിവിൽ പൊലീസ് ഓഫിസർ സുനിൽകുമാർ, ഓമനകുട്ടൻ, സുനിത സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.