അടൂർ: കർഷകദിനാചരണത്തിന്റെ ഭാഗമായി അടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കും. മികച്ച ജൈവ കർഷകൻ, കർഷക, മികച്ച വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ പട്ടികജാതി കർഷകൻ / കർഷക, ഏത്തവാഴ കർഷകൻ, കുടുംബശ്രീ കർഷകഗ്രൂപ്പ്, മുതിർന്ന കർഷകൻ, സമ്മിശ്ര കർഷകൻ എന്നിവിരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള കർഷകർ 10ന് മുൻപായി അടൂർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.