പന്തളം : മുടിയൂർക്കോണത്തെ സി.പി.എമ്മിന്റെ ആദ്യകാല നേതാവായിരുന്ന എസ്.രാമന്റെ 27- ാം ചരമ വാർഷികം സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.അനുസ്മരണ സമ്മേളനം സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം പി.കെ.ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു .മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ബി.ബിന്നി അദ്ധ്യക്ഷനായിരുന്നു.ഏരിയ കമ്മിറ്റി അംഗം രാധാ രാമചന്ദ്രൻ ,പന്തളം നഗരസഭ കൗൺസിലർ എസ്.അരുൺ ,കെ.കെ.സുധാകരൻ ,കെ.വി.ജൂബൻ,വിഷ്ണു കെ.രമേശ് ,കെ.എൻ.പ്രസന്നകുമാർ ,വർഗീസ് ജോർജ്ജ് ,എൻ.ആർ.കേരള വർമ്മ ,സദാനന്ദി രാജപ്പൻ,കെ.വിശ്വമിത്ര പണിക്കർ എന്നിവർ സംസാരിച്ചു.