c

പത്തനംതിട്ട: ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട നെഹ്രു യുവകേന്ദ്ര അഫിലിയേഷൻ കാമ്പയിന്റെ ഭാഗമായി സംഘടനകൾക്ക് അഫിലിയേഷൻ നൽകുന്നു. കാമ്പയിന്റെ ഭാഗമായി സന്നദ്ധ സംഘടനകൾ, ലൈബ്രറി / ഗ്രന്ഥശാലകൾ, സാംസ്‌കാരിക സംഘടനകൾ, കൂട്ടായ്മകൾ, ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബുകൾ, സ്‌പോർട്സ് കൗൺസിൽ അഫിലിയേഷനുള്ള ഫുട്‌ബാൾ വോളിബാൾ ക്ലബുകൾ, യുവജനക്ഷേമ ബോർഡുമായ അഫിലിയേറ്റ് ചെയ്ത ക്ലബുകൾ എന്നിവർക്ക് അപേക്ഷിക്കാം. ഫോൺ: 7558 892 580 ,0468 2 692 580.