അടൂർ : കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും പറക്കോട് ബ്ലോക്കും എറത്തു ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന 70 പട്ടികജാതി കർഷകർക്ക് മരിച്ചീനി ഇനമായ ശ്രീപവിത്ര നടീൽ വസ്തുക്കൾ വിതരണം ചെയ്തു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌ ചാത്തന്നുപുഴ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ശ്രീജകുമാരി, എറത്ത് ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയമ്മ തരകൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ പൂതകുഴി, വാർഡ് മെമ്പർ മാരായ സൂസൻ ശശികുമാർ, ശ്രീലേഖ, ജയകുമാർ ഉഷ ഉദയൻ ,കൃഷി ഓഫീസർ.ജി ബി, അഖില . അസിസ്റ്റന്റ് കൃഷി ഓഫീസർ അജയ്, സി ടി സി ആർ ഐ സീനിയർ ടെക്‌നിഷ്യൻ മാരായ ബി.സതീശൻ. ഡി ടി. രജിൻ.കൃഷി അസിസ്റ്റന്റ് രാജേഷ് പി. ആർ.കിരൺ. ജെ. പി എന്നിവർ പങ്കെടുത്തു