t
t

പത്തനംതിട്ട: റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ നിലവിലുള്ള ടെപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ടൈപ്പിസ്റ്റിനെ നിയമിക്കുന്നതിന് പി.എസ്. സി നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഒൻപത്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് , തോട്ടമൺ, റാന്നി പി.ഒ, പിൻ 689672 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ഫോൺ : 04735 227703.