m

പത്തനംതിട്ട: വളളിക്കോട് ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ ടീമിന്റെ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങൾ, സ്ഥാപന മേധാവികൾ, വില്ലേജ് ഓഫീസർ, കെ.എസ്.ഇ.ബി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ, റാപിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അച്ചൻകോവിലാറിന്റെ തീരത്തുളളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ. : 9496042678, 9496042679, 8547611112, 9446984273.