പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലുളള മികച്ച കർഷകരെ കർഷക ദിനത്തിൽ ആദരിക്കും. ജൈവ കർഷകൻ, വിദ്യാർത്ഥി കർഷകൻ, മുതിർന്ന കർഷകൻ, വനിത കർഷക, എസ്.സി, എസ്.ടി വിഭാഗത്തിലുളള കർഷകൻ, സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ, തേനീച്ച കർഷകൻ, മത്സ്യ കർഷകൻ തുടങ്ങിയ വിഭാഗത്തിലുളളവരെയാണ് ആദരിക്കുന്നത്. അപേക്ഷകൾ 10ന് കൃഷി ഭവനിൽ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.