പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കൃഷിഭവന്റെ പരിധിയിൽപ്പെട്ട ജൈവകൃഷി കർഷകർ, മികച്ച സ്ത്രീകർഷക, വിദ്യാർത്ഥി കർഷകൻ, കർഷക, മുതിർന്ന കർഷകൻ, കർഷക, എസ്.സി , എസ്.ടി വിഭാഗത്തിലുളള കർഷകർ തുടങ്ങിയ വിഭാഗത്തിലുളള മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആറിന് വൈകിട്ട് അഞ്ചു വരെ കൃഷി ഭവനിൽ സമർപ്പിക്കണം.