
പത്തനംതിട്ട : വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങൾക്കും, കലാകായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും വയോ സേവന അവാർഡിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20ന് വൈകിട്ട് അഞ്ചുവരെ. അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റായ www.swd.kerala.gov.in ലും പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ : 0468 2 325 168.