ഏഴംകുളം: ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് കെ.എസ്. കെ.ടി.യുവിന്റെ നേതൃത്വത്തിൽ ഏഴംകുളം വില്ലേജ് ഓഫീസിന് മുൻപിൽ ഇന്ന് ധർണ നടത്തും. രാവിലെ 9ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് മാർച്ച് തുടങ്ങും. തുടർന്ന് നടക്കുന്ന സമ്മേളനം കെ.എസ്.കെ.ടി യു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും കെ.ഐ.പി - റവന്യു മിച്ചഭൂമിയിൽ വർഷങ്ങളായി വീട് വച്ച് താമസിക്കുന്നവർക്ക് പട്ടയം നൽകുക, വർഷങ്ങളായി നിലത്തിൽ വീട് വച്ച് താമസിക്കുന്നവരുടെ ഭൂമി കരഭൂമിയാക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.