
പത്തനംതിട്ട : സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കം. വൈകിട്ട് നാലിന് ജില്ലയുടെ ഏഴ് കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന ദീപശിഖ, പതാക, ബാനർ, കൊടിമര ജാഥകൾ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് പഴയ പ്രൈവറ്റ് ബസ് സറ്റാൻഡിൽ ജില്ലയിലെ മുതിർന്ന നേതാവ് വൈ.തോമസ് പതാക ഉയർത്തും. ദേശീയസെക്രട്ടേറിയറ്റംഗം അമർജിത്കൗർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.പി.ജയൻ അദ്ധ്യക്ഷത വഹിക്കും. ആറിന് രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ഒാഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും . സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരൻ, മന്ത്രി പി.പ്രസാദ് , മന്ത്രി ജെ.ചിഞ്ചുറാണി , എൻ.രാജൻ എന്നിവർ പ്രസംഗിക്കും.