
റാന്നി : മണിയാർ ഡാമിനോട് ചേർന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. 2018 ലെ പ്രളയത്തിൽ തകർന്നതിനു ശേഷം വീണ്ടും ലക്ഷങ്ങൾ മുടക്കി പുനർനിർമ്മിച്ച ഭാഗമാണ് തകർന്നത്. നിർമ്മാണഘട്ടത്തിൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ പണി നടത്തുകയായിരുന്നു. ശക്തമായ ഒഴുക്കിൽപോലും ഇടിഞ്ഞു പോകാതെയിരിക്കാൻ നെറ്റ് ഉപയോഗിച്ച് നിർമ്മിച്ച കൽകെട്ടു അന്നുമുതൽ അപകടാവസ്ഥയിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. വെള്ളം കുറയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും റോഡിൽ അപകട സൂചന നൽകി താത്ക്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചെന്നും അധികൃതർ അറിയിച്ചു.