തിരുവല്ല: പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം ഇരവിപേരൂർ സെക്ഷന്റെ പരിധിയിലെ വരട്ടാർ പാലം എം.സി. റോഡ് മുതൽ കല്ലിശേരി, ഇരവിപേരൂർ വരെയുള്ള ആറാട്ടുകടവ് പടിഞ്ഞാറ്റോതറ ആൽത്തറ ജംഗ്ഷൻ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയോടനുബന്ധിച്ച് കലുങ്കുകളുടെ നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. ആറാട്ടുകടവിൽ നിന്ന് വരുന്ന വാഹനങ്ങൾ കല്ലിശേരി പടിഞ്ഞാറ്റോതറ കാവുങ്കൽപ്പടി റോഡിലൂടെയും ആൽത്തറ ജംഗ്ഷൻ, കവുങ്കൽപ്പടി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പടിഞ്ഞാറ്റോതറ, കല്ലിശേരി റോഡിലൂടെയും പോകണമെന്ന് അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.