പത്തനംതിട്ട: കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ 37-ാം ജില്ലാ സമ്മേളനം എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.എ. പ്രദീപ്, സംസ്ഥാന സെക്രട്ടറിമാരായ ടി.സജികുമാർ, ടി.ഡി.പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി.സുനിൽകുമാർ, ഗിരീഷ് കുമാർ, കെ.എൻ. മധുസൂദനൻ നായർ, സഹകരണ സംഘം പ്രസിഡന്റ് പി.പ്രദീപ്, ജില്ലാ ആക്ടിംഗ് സെക്രട്ടറി ബി.സുഭാഷ് കുമാർ, എൽ. പ്രേമാനന്ദ്, ടി.ആർ.ജൂലിയറ്റ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.അയൂബ് ഖാൻ (ജില്ലാ പ്രസിഡന്റ്),എസ്.അജി (ജില്ലാ സെക്രട്ടറി), എസ്.മനോജ് (ട്രഷറർ), വൈസ് പ്രസിഡന്റ് ഗീതാ ലക്ഷ്മി, ജോയിന്റ് സെക്രട്ടറി ജി.വേണുക്കുട്ടൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായി ഷാബു തോമസ്, ബി. ബിജു, ബി. സുഭാഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.