ചെങ്ങന്നൂർ: സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ ലോക് താന്ത്രിക് യുവജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യുവജനതാദളിന്റെ ആഭിമുഖ്യത്തിൽ 14 ,15 തീയതികളിൽ നിയോജകമണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് പ്രവർത്തകർ സ്വാതന്ത്ര്യദിനപ്രതിജ്ഞയെടുക്കും.എൽ.ജെ.ഡി ചെങ്ങന്നൂർ നിയോജകമണ്ഡലം അദ്ധ്യക്ഷൻ ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു.ലോക് താന്ത്രിക് യുവജനതാദൾ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ പേരിശേരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കുര്യൻ മൈനാത്ത്, ജില്ലാ വൈസ് - പ്രസിഡന്റ് ജയചന്ദ്രൻ ആലക്കോട്, ജില്ലാ കമ്മിറ്റിയംഗം എസ്.അഖിലേഷ്, മണ്ഡലം സെക്രട്ടറി കെ.അജേഷ്, ടി.ജി.സജികുമാർ, സാജൻ കല്ലിശേരി, സന്തോഷ് കുട്ടംപേരൂർ, എം.കെ.വിജയകുമാർ ഉളുന്തി എന്നിവർ പ്രസംഗിച്ചു.