അടൂർ : വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്നിന്റെ ലഫ്റ്റനന്റ് റീജിയണൽ ഡയറക്ടർ പി.എ. മാത്യൂസിന്റെ നേതൃത്വത്തിൽ സോണൽ ട്രെയിനിംഗ് സെമിനാർ 7ന് ഉച്ചയ്ക്ക് 2ന് തിരുവല്ല അശോക് ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. റീജിയണൽ ഡയറക്ടർ പ്രൊഫ.കോശി തോമസ് സോണൽ ഡയറക്ടറി പ്രകാശനം ചെയ്യും. അഡ്വ.ജേക്കബ് വർഗീസ്, ഡോ. രാജേഷ്, ജേക്കബ്മാത്യു, പ്രൊഫ. വി.ടി.തോമസ്, ഡയറക്ടർ ജേക്കബ് വൈദ്യൻ,പ്രൊഫ.ജോൺ എം.ജോർജ്ജ് എന്നിവർ ക്ളാസെടുക്കും. ഒന്നു മുതൽ മൂന്ന് വരെയുള്ള ഡിസ്ട്രിക്ടിലെ എല്ലാ ക്ളബുകളിലേയും ഭാരവാഹികൾ പങ്കെടുക്കണമെന്ന് സോണൽ സെക്രട്ടറി കെ.ഒ.ജോൺ അറിയിച്ചു.