ഏഴംകുളം : വില്ലേജ് പരിധിയിലെ താമസക്കാരും കെ.ഐ.പി - റവന്യു മിച്ചഭൂമിയിൽ വർഷങ്ങളായി വീട് വച്ച് താമസിച്ചു വരുന്നവർക്ക് പട്ടയം നൽകുക, വർഷങ്ങളായി നിലത്തിൽ വീട് വച്ച് താമസിക്കുന്നവരുടെ ഭൂമി കരഭൂമി ആക്കി നൽകുക, ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥതല പ്രത്യേക സമിതിയെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു ഏഴംകുളം, ഏഴംകുളം തെക്ക് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് വില്ലേജ് ഒാഫീസിലേക്ക് മാർച്ച് നടത്തി. കെ.എസ്.കെ.ടി യു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏഴംകുളം തെക്ക് മേഖല സെക്രട്ടറി ലിജി ഷാജി അദ്ധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി എസ്.സി ബോസ്, ജില്ലാ കമ്മറ്റിയംഗങ്ങളായ വിജു രാധാകൃഷ്ണൻ, സുരേഷ്, ഷൈജ ഓമനക്കുട്ടൻ,ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ആശവി.എസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി.ആർകൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ നായർ,മേഖല വൈസ് പ്രസിഡന്റുമാരായ സുരേഷ്.പി,രജിത ജയ്സൺ, രാജരേഖരൻ നായർ,ഡെയ്സി ,ആർ.മോഹനൻ, ജയ്സൺ, സുകുമാരിയമ്മ, വത്സല എന്നിവർ സംസാരിച്ചു. യൂണിയൻ തയ്യാറാക്കിയ നിവേദനം സമരത്തിന് ശേഷം ജില്ലാ സെക്രട്ടറി വില്ലേജ് ഓഫീസർക്ക് കൈമാറി.