പത്തനംതിട്ട: കോന്നി താവളപ്പാറ സെന്റ് തോമസ് കോളേജിന്റെ 10-ാം വാർഷികം നാളെ വൈകിട്ട് 3ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ഡാനിയേൽ മാർ പീലക്‌സിനോസ് മെമ്മോറിയൽ ബ്ലോക്ക് സമർപ്പണവും, ഫാ.പി.വി. ഡാനിയേൽ പുളിവേലിൽ മെമ്മോറിയൽ പവിലിയൻ,എം.ജി.ജോർജ് മുത്തൂറ്റ് മെമ്മോറിയൽ കവാടം എന്നിവയുടെ ഉദ്ഘാടനവും നടക്കും. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കബാവ ഉദ്ഘാടനം നിർവഹിക്കും. തുമ്പമൺഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി , കെ.യു. ജനിഷ്‌കുമാർ എം.എൽ.എ, അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.ജോൺസൺ കല്ലിട്ടതിൽ, ഡയറക്ടർ ഫാ. ജോർജ് ഡേവിഡ് ,പ്രിൻസിപ്പൽ ഡോ.പി.കെ.ജോസ്‌കുട്ടി എന്നിവർ പെങ്കടുത്തു.