തിരുവല്ല: വെള്ളപ്പൊക്കത്തിലെത്തിയ പെരുംപാമ്പ് നിരണത്ത് വലയിൽ കുടുങ്ങി. നിരണം പഞ്ചായത്ത് ഏഴാം വാർഡിൽ കടുവൻ കുഴിഭാഗത്ത് വിഴലിൽ ജോയിയുടെ മീൻവലയിലാണ് പെരുംപാമ്പിനെ ഇന്നലെ രാവിലെയാണ് കുടുങ്ങിയ നിലയിൽ കാണപ്പെട്ടത്. പാമ്പിന് ഏഴടിയോളം നീളമുണ്ട്. വീട്ടുകാർ പുളിക്കീഴ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.