തിരുവല്ല: മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം ട്രേഡ് ഫെസ്റ്റിന്റെ വാഹന പ്രചാരണം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, റവ.ഫാ.സിജോ പന്തപ്പള്ളിൽ, അഡ്വ.വർഗീസ് മാമ്മൻ, എം.കെ.വർക്കി, മാത്യൂസ് കെ.ജേക്കബ്, കെ.കെ.രവി, ഷിബു പുതുക്കേരിൽ, പി.എസ്.നിസാമുദ്ദീൻ, രഞ്ജിത്ത് ഏബ്രഹാം, വിനു ഏ ബ്രഹാം കോശി, അബിൻ ബക്കർ, ശ്രീനിവാസ് പുറയാറ്റ്, കെ.ജെ.ഫിലിപ്പ്, ജോൺസൺ തോമസ് എന്നിവർ പങ്കെടുത്തു.