ജമൈക്ക സ്വാതന്ത്ര്യം നേടി
1962 ആഗസ്റ്റ് മാസം 6ന് ബ്രിട്ടന്റെ കൈയിൽ നിന്നും ജമൈക്ക സ്വാതന്ത്ര്യം നേടി. ദേശീയ പതാകയിൽ ചുവപ്പ്, വെള്ള, നീല ഈ മൂന്നു നിറങ്ങൾ ഉപയോഗിക്കാത്ത ലോകത്തിലെ ഒരേയൊരു രാജ്യം ജമൈക്ക ആണ്. കറുപ്പ്, പച്ച, മഞ്ഞ നിറങ്ങൾ ചേർന്നതാണ് ജമൈക്കയുടെ ദേശീയ പതാക. കരീബിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തെ പ്രധാന കൃഷി കരിമ്പാണ്.

ഹിരോഷിമ ദിനം
1945 ആഗസ്റ്റ് 6ന് 8.15ന് ലോകത്ത് ആദ്യമായി ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ബോംബ് വർഷിച്ചു. 1,40,000 പേർ ദാരുണമായി കൊല്ലപ്പെട്ടു. Little Boy എന്നായിരുന്നു ബോംബിന്റെ പേര്. ഈ ദിനത്തിന്റെ സ്മരണാർത്ഥം ഹിരോഷിമ ദിനം ആചരിക്കുന്നു.

റിപ്പബ്‌ളിക്ക് ഒഫ് ബൊളീവിയ
ചുറ്റും കരയാൽ മാത്രം ചുറ്റപ്പെട്ട തെക്കേ അമേരിക്കൻ രാജ്യമാണ് ബൊളീവിയ. വലുപ്പത്തിൽ ലോകത്തിലെ 28-ാം സ്ഥാനമാണ് ബൊളീവിയയ്ക്കുള്ളത്. 1825 ആഗസ്റ്റ് 6ന് സ്‌പെയിനിൽ നിന്നും ഈ പർവത രാജ്യം സ്വതന്ത്രമായി.