അടൂർ : ക്ഷീര വികസന വകുപ്പിന്റെയും ഏറത്ത് ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ കർഷക സമ്പർക്ക പരിപാടി നടത്തി. ഏറത്ത് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ പുതകുഴി ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാജേഷ് അമ്പാടി, ഡി.വിജയകുമാർ ,ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിമേഷ് രാജ് ക്ഷീര വികസന ഓഫീസർ കെ.പ്രദീപ് കുമാർ, സംഘം സെക്രട്ടറി എസ് ജിഷ, എസ് അച്ചുതൻ എന്നിവർ പ്രസംഗിച്ചു.