അടൂർ: നഗരസഭ വാർഡ് 24-ാം വാർഡിൽ വിജിലന്റ് ഗ്രൂപ്പ്‌ രൂപീകരിച്ചു.വാർഡ് കൗൺസിലർ റോണി പാണംതുണ്ടിൽ ഉദ്ഘാടനം ചെയ്തു. അടൂർ സെന്റ് മേരീസ് സ്കൂൾ റോഡ്, കെ.എസ്. ആർ.ടി.സി, ഇല്ലത്തുകാവ് ക്ഷേത്രം, കോ -ഓപ്പറേറ്റീവ് കോളേജ് റോഡ്, ഇല്ലത്തുകാവ് ക്ഷേത്രം -പുതുവീട്ടിൽപ്പടി പാലം റോഡ് എന്നിവിടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന യുവാക്കൾ,വിദ്യാർത്ഥികളടക്കമുള്ളവർക്ക് ലഹരി മരുന്ന് കൈമാറ്റം നടത്തുന്നത് തടയുവാൻ അധികൃതരുടെ ഭാഗത്ത്‌ നിന്നും ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണം. കൂടാതെ ഈ ഭാഗങ്ങളിൽ കറങ്ങി നടന്ന് സ്ത്രീകളെയും, പെൺകുട്ടികളെയും ശല്യപ്പെടുത്തുന്ന സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലഹരി മരുന്ന് ഉപയോഗത്തിനെതിരെ വിജിലന്റ് ഗ്രൂപ്പ്‌ നേതൃത്വത്തിൽ ബോധവൽക്കരണം അടക്കമുള്ള പരിപാടികൾ നടത്തുവാനും യോഗം തീരുമാനമെടുത്തു. റോണിപാണംതുണ്ടിൽ(വാർഡ് കൗൺസിലർ) അഡ്വ.സി.പ്രദീപ്കുമാർ (കൺവീനർ ), അഡ്വ.എൻ.സന്ദീപ് രാജ് (ജോ. കൺവീനർ ),ശ്രീലക്ഷ്മി. ജെ, ധന്യ സന്തോഷ്‌, സാലമ്മ മാത്യു,ചിത്രാകുമാരി,സിന്ധു.കെ, ലീലാകുമാരി, സൈഫുദ്ധീൻ, ഷൈനി (ആശാ വർക്കർ )എന്നിവരടങ്ങിയ വിജിലന്റ് കമ്മിറ്റി രൂപീകരിച്ചു.