പ്രമാടം : വി. കോട്ടയം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ വിജയിച്ച കുട്ടികൾക്കും വിദ്യാഭ്യാസ മേഖലയിൽ മറ്റ് ഉന്നത വിജയം നേടിയവർക്കും കരിയർ ഗൈഡൻസ് ക്ളാസ്, കൗൺസലിംഗ് ക്ളാസ്, അനുമോദനം എന്നിവ സംഘടിപ്പിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. കോശി.പി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ.റോൺ സാം ജോർജ്ജ് കൗൺസലിംഗിന് നേതൃത്വം നൽകി. ഫാ.ഡേവീസ്.പി.തങ്കച്ചൻ, വാർഡ് മെമ്പർ പ്രസീത രഘു, ജോസ് പനച്ചയ്ക്കൽ, എൻ.എം.വർഗീസ്, ഡീക്കൻ റോയി സാം,ഡി.ശലോമോൻ, ഷിബു വള്ളിക്കോട്, സൂസൻ മാത്യു, മനേഷ് തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.