ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1556 -ാം കോടുക്കുളഞ്ഞി കരോട് ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം ഉദ്ഘാടനം ചെയ്തു. വെണ്മണി മേഖലാ കൺവീനർ കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ശാഖാ ഭാരവാഹികളായി രമണി കാർത്തികേയൻ പ്രസിഡന്റ്, കെ.എൻ രാജേന്ദ്രൻ വൈസ് പ്രസിഡന്റ്, കെ.ജയപ്രകാശ് സെക്രട്ടറി, വിജിൻരാജ് യൂണിയൻ കമ്മിറ്റി അംഗം എന്നിവരേയും 7 അംഗ മാനേജിംഗ് കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.