പന്തളം: കർഷകദിനത്തോട് അനുബന്ധിച്ച് പന്തളം മുനിസിപ്പാലിറ്റിയുടെ കർഷകദിനചാരണം ഫാർമേഴ്‌സ് ട്രെയിനിങ് സെന്ററിൽ നടക്കും. മികച്ച നെൽകർഷകൻ/കർഷക, കേരകർഷകൻ/കർഷക, പച്ചക്കറി കർഷകൻ / കർഷക, സമ്മിശ്ര കർഷകൻ / കർഷക, ജൈവ കർഷകൻ /കർഷക, എസ് സി ,എസ്ടി കർഷകൻ / കർഷക, കർഷക തൊഴിലാളി, മുതിർന്ന കർഷകൻ / കർഷക, യുവ കർഷകൻ / കർഷക, വനിത കർഷക, വിദ്യാർത്ഥി കർഷകൻ / കർഷക, ക്ഷീര കർഷകൻ / കർഷക എന്നിവരെ ആദരിക്കും. ആഗസ്റ്റ് 10 നു മുൻപ് അപേക്ഷ കൃഷിഭവനിൽ നൽകണം.