ചെങ്ങന്നൂർ: ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച
ദുബയ് ഫാമിലി ഫോറത്തിന്റെ 20-ാം വാർഷികയോഗം മുളക്കുഴ സി.സി പ്ലാസ ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. മാനവസേവ അവാർഡ് നേടിയ സി.സി ചെറിയാന് സജി ചെറിയാൻ എം.എൽ.എ പുരസ്‌കാരം നൽകും. സി.സി ചെറിയാൻ രചിച്ച നിയോഗ വഴികളിൽ നിറമനസോടെ എന്നപുസ്തകം മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്യും. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു എബ്രഹാം കാരയ്ക്കൽ, പി.സി വിഷ്ണുനാഥ് എം.എൽ.എ, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ പദ്മാകരൻ, എം.വി ഗോപകുമാർ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് താജ് പത്തനംതിട്ടയുടെ വാക്ക്ചിരിമേളം ഉണ്ടാകുമെന്ന് ഫാമിലി ഫോറം പ്രസിഡന്റ് തോമസ് മാമ്മൻ, സെക്രട്ടറി ജോർജുകുട്ടി എന്നിവർ അറിയിച്ചു.